ഗ്ലാന്‍ഡ് (സ്വിറ്റ്സര്‍ലന്റ്): സ്കീയിങ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജര്മന്ഫോര്മുലാവണ് ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന്റെ നിലയില്‍ പുരോഗതിയെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സബീന്‍ കെം. ഷുമിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷം. അദ്ദേഹത്തിനേറ്റ പരിക്കിന്റെ ആഴം മറന്നിട്ടല്ല ഇതു പറയുന്നത്, ഒരു വീഡിയോ ഇന്റര്‍വ്യൂവില്‍ സബീന്‍ വെളിപ്പെടുത്തി.
ഷൂമാക്കറുമായി അടുത്തു നില്‍ക്കുന്നവര്‍ക്ക് ഒരുപാട് കാലം പോരാടേണ്ടിവരും. പൊരുതാന്‍ ഞങ്ങള്‍ തയ്യാറാണെന്നും സബീന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ആല്‍പ്സ് പര്‍വ്വതനിരകളില്‍ സ്കീയിങ് നടത്തവെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്കു ഗുരുതര പരിക്കേറ്റ അദ്ദേഹം ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: