ഇന്ന് കോട്ടയം നഗരത്തിലെ ഗതാഗതനിയന്ത്രണം

Sunday 24 May 2015 10:23 pm IST

കോട്ടയം: ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കോട്ടയത്ത് ഇന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴു മണി മുതല്‍ രാത്രി 9വരെ നഗരത്തില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുന്നതാണെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വടക്കു ഭാഗത്തേക്ക് വരുന്ന സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ ചിങ്ങവനം –ഗോമതിക്കവലയില്‍ നിന്ന് തിരിഞ്ഞ് പാക്കില്‍- പൂവന്തുരുത്ത്- കടുവാക്കുളം- കഞ്ഞിക്കുഴി- –മണര്‍കാട്- –തിരുവഞ്ചൂര്‍- ഏറ്റുമാനൂര്‍ വഴി പോകണം. ചിങ്ങവനം ഭാഗത്തുനിന്നും കിഴക്ക് ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ ഗോമതിക്കവല- –പാക്കില്‍ കവല- – പൂവന്തുരുത്ത്- കടുവാക്കുളം- –കഞ്ഞിക്കുഴി- – മണര്‍കാട് വഴി കിഴക്കോട്ട് പോകണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും തെക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ പേരൂര്‍ കവല- –തിരുവഞ്ചൂര്‍- മണര്‍കാട്- പുതുപ്പള്ളി- ഞാലിയാകുഴി- തെങ്ങണ- ചങ്ങനാശ്ശേരി വഴി പോകണം. കെകെ റോഡില്‍ കിഴക്കുനിന്നു വരുന്ന സര്‍വ്വീസ ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ വടക്കോട്ട് പോകേണ്ടവ മണര്‍കാട്–- ഏറ്റുമാനൂര്‍ റോഡിലൂടെയും തെക്കോട്ട് പോകേണ്ടവ പുതുപ്പള്ളി റോഡിലൂടെയും പോകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.