റോസ്ബര്‍ഗ് ജേതാവ്

Sunday 24 May 2015 10:28 pm IST

മൊണാക്കോ: ഫോര്‍മുലാവണ്‍ മൊണാക്കോ ഗ്രാന്റ് പ്രീയില്‍ മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് ജേതാവ്. നാടകീയമായ റേസില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെയും ടീം മേറ്റ് ലൂയീസ് ഹാമില്‍ട്ടനെയും റോസ്ബര്‍ഗ് പിന്തള്ളി. പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ഹാമില്‍ട്ടണ്‍ ഏറെക്കുറെ ഭൂരിഭാഗം ലാപ്പുകളിലും ലീഡ് ചെയ്തു. എന്നാല്‍ മെഴ്‌സിഡസിന് പറ്റിയ തന്ത്രപരമായി പിഴവ് മുതലെടുത്ത് റോസ്ബര്‍ഗും വെറ്റലും ബ്രിട്ടീഷ് ഡ്രൈവറെ മറികടന്നു. റേസിനെ പൂര്‍ണമായി നിയന്ത്രിച്ചുവന്ന ഹാമില്‍ട്ടനെ മെഴ്‌സിഡസ് പിറ്റ് സ്റ്റോപ്പിനു നിര്‍ദേശിക്കുകയായിരുന്നു. അതോടെ റോസ്ബര്‍ഗും വെറ്റലും ഹാമില്‍ട്ടനെ ഓവര്‍ടേക്ക് ചെയ്ത് ചെക്കേഡ് ഫഌഗിലേക്ക് കുതിച്ചു. മൊണാക്കോയില്‍ ഇതു തുടര്‍ച്ചയായ മൂന്നാം പ്രാവശ്യമാണ് റോസ്ബര്‍ഗ് ജയിക്കുന്നത്. ഇതോടെ ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരത്തില്‍ ഹാമില്‍ട്ടനും (126) റോസ്ബര്‍ഗും (116) തമ്മിലെ പോയിന്റ് വ്യത്യാസം പത്തായി കുറഞ്ഞു. നേരത്തെ സ്പാനിഷ് ഗ്രാന്റ് പ്രീയിലും നിക്കോ ജയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.