കേരള മീഡിയ അക്കാദമി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Sunday 24 May 2015 11:34 pm IST

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ð കാക്കനാട് പ്രവര്‍ത്തിക്കുന്നó കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്നó ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ð ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം മെയ് 31ന് 27 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസ്സിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ð പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ ംംം.ാലറശമമരമറലാ്യ.ീൃഴ എന്നó വെബ്‌സൈറ്റില്‍ð നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 300/ രൂപയാണ് അപേക്ഷ ഫീസ് (പട്ടിക വിഭാഗം/പട്ടിക ജാതി/ഒ.ഇ.സി/ 150/ രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്നó പേരില്‍ð എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ð മാറാവുന്നó ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. ചെക്ക് സ്വീകരിക്കുന്നതല്ല. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി30 എന്നó വിലാസത്തിലോð ഓഫീസിലോð ലഭിക്കണം. കൂടുതല്‍ð വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ð നിന്നും ലഭിക്കും. ഫോണ്‍: 0484 2422275.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.