സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം

Monday 25 May 2015 4:22 pm IST

ന്യൂദല്‍ഹി: സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. അഖിലേന്ത്യാ തലത്തിl ഒന്നാം സ്ഥാനം മലയാളി പെണ്‍കുട്ടി സ്വന്തമാക്കി. തിരുവനന്തപുരം സ്വദേശി മോഹനന്റെ മകളും ദല്‍ഹി സാകേത് സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ എം.ഗായത്രിയാണ് 99.2 ശതമാനം മാര്‍ക്ക് നേടി കേരളത്തിന്റെ അഭിമാനമായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനവും കേരളത്തിലാണ്, 95.42 ശതമാനം. ഭാരതത്തില്‍ വിജയശതമാനം 87.56 ശതമാനമാണ്. ആണ്‍കുട്ടികളുടെ വിജയശതമാനം 77.77ആണ്. 500ല്‍ 496 മാര്‍ക്ക് നേടിയാണ് ഗായത്രി ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനം നേടിയ മൈഥിലി മിശ്ര നോയിഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. 495 മാര്‍ക്കാണ് മൈഥലി നേടിയത്. cbse.nic.in ,​ cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഫലം അറിയാം. ഈ വര്‍ഷം 10,40,368 വിദ്യാര്‍ത്ഥികളാണ് പ്ലസ്‌ടു പരീക്ഷ എഴുതിയത്. ഇതില്‍ 6,07,383 പേര്‍ ആണ്‍കുട്ടികളും 4,32,985 പേര്‍ പെണ്‍കുട്ടികളുമാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മേയ് 27ന് പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. ഫല പ്രസിദ്ധീകരണത്തിന് ശേഷം കുട്ടികളുടെ മാനസിക പിരിമുറുക്കം നേരിടുന്നതിന് കൌണ്‍സിലിങ് അടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് വക്താവ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.