കൊച്ചി: താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സൈക്കോവ്സ്കി എന്നറിയപ്പെടുന്ന പ്രമുഖ റഷ്യന്‍ ഗായകന് വാസ്ലി മാര്‍ക്കലോവോ. തന്റെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തത് ‘അഡ്വഞ്ചര്‍ വണ്‍’ എന്ന പൊടിയാണ് ഇത് കാപ്പിപ്പൊടിക്ക് സമാനമാണ്.
കാലിഫോര്ണിയയിതല് നിന്നാണ് താനത് വാങ്ങിയത്. വിമാനത്താവളത്തില്‍ വെച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായും വാസ്ലി മാര്‍ക്കലോവോ പോലീസിനു മുന്നില്‍ മൊഴി നല്കി.
ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറീഡിയനിലെ നിശാപാര്‍ട്ടിക്കിടെ നടന്ന പോലീസ് റെയ്ഡില്‍ ഇയാള്‍ അറസ്റ്റിലായത്. കൂടെ ആറുപേരും പിടിയിലായി. എന്നാല്‍ എല്ലാവര്ക്കും പിന്നീട് ജാമ്യം ലഭിച്ചു.
ഇയാളുടെ പക്കല്‍ നിന്ന് 57 ഗ്രാം ‘അഡ്വഞ്ചര്‍ വണ്‍’ എന്ന പൊടിയാണ് ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: