ഗയ: ബീഹാറിലെ ഗയ ജില്ലയില്‍ മാവോയിസ്റ്റുകള്‍ 30 ട്രക്കുകള്‍ അഗ്നിക്കിരയാക്കി. കൊല്‍ക്കത്തയെയും ദല്‍ഹിയെയും ബന്ധിപ്പിക്കുന്ന തിരക്കുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡ് ദേശീയപാതയിയ്ക്ക് സമീപമാണ് ട്രക്കുകള്‍ കത്തിച്ചത്. മേഖലയില്‍ രണ്ട് ദിവസത്തെ ബന്ദ് നക്സലുകള്‍ പ്രഖ്യാപിച്ചിരുന്നു. ബന്ദിനോടനുബന്ധിച്ചാണ് സംഭവം.
ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികര്‍ വനിതാ നേതാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മാവോയിസ്റ്റ് ബന്ദിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മേഖലയിലെ മുതിര്‍ന്ന നക്സല്‍ കമാന്‍ഡര്‍മാരായ ആറുപേരെ സേന അറസ്റ്റ് ചെയ്തിരുന്നു.
മോട്ടോര്‍ സൈക്കിള്‍ എന്ജിന് ഉപയോഗിച്ച് മൈക്രോലൈറ്റ് ഹെലികോപ്റ്ററും മറ്റ് ആധുനിക ഉപകരണങ്ങളും നിര്‍മിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇവരില്‍ നിന്നു കണ്ടെടുത്ത രേഖകളിലുണ്ടായിരുന്നതായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: