തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നുണപരിശോധനഫലം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണപരിശോധനഫലം എന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് എവിടെ നിന്നും റിപ്പോര്‍ട്ട് കിട്ടിയെന്ന് മന്ത്രി ചോദിച്ചു. സീല്‍ ചെയ്ത കവറില്‍ ഫോറന്‍സിക് വിഭാഗത്തില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടാണിത്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ ആരും ഇത് കാണുന്നില്ല. റിപ്പോര്‍ട്ട് ചോര്‍ന്നത് സത്യമാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേരള കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കും. കേസ് അന്വേഷണം നീണ്ടു പോകുന്നതില്‍ തനിക്കും അതൃപ്തിയുണ്ടെന്നും എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വിജിലന്‍സ് മേധാവി വിന്‍സന്‍ എം പോളുള്പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നവരാണ്. നിഷ്പക്ഷമായ അന്വേഷണമാണ് അവര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: