ചാലക്കുടി: ആളൂര്‍ ശ്രീനാഥാശ്രമം മഠാധിപതി സ്വാമി ധര്‍മ്മാനന്ദ പാദ തീര്‍ത്ഥ(75)സമാധിയായി. പൂര്‍വ്വാശ്രമത്തില്‍ എ.ഡി. മറ്റത്തില്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 9.40 നായിരുന്നു സമാധി. സംസ്കാരം ആളൂരിലെ ആശ്രമത്തില്‍ നടത്തി. ഭാര്യ.ശാന്ത(ഇരിങ്ങാലക്കുട മയ്യാട്ടില്‍ കുടുംബാംഗം.).മക്കള്‍. പാര്‍വ്വതി, ഷാജിനി, സത്യാനന്ദന്, ശ്രീരേഖ. മരുമക്കള്‍.എ.ജി.രാധാകൃഷ്ണന്(ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി), രാമകൃഷ്ണന്(കുഞ്ഞാലുക്കല്‍ ചാലക്കുടി),രാജന്മേനോത്തുപറമ്പില്,ഷാജികൈപ്പിള്ളി.
ചാലക്കുടി കൂടപ്പുഴ മറ്റത്തില്‍ അയ്യപ്പന്റെയും പാര്‍വ്വതിയുടെയും മകനായിരുന്നു എ.ഡി. മറ്റത്തില്‍. ചെറുപ്പം മുതലെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ആലുവ ചാക്കോളാസ് സ്പിനിംഗ് മില്ലില്‍ ജോലിക്കാരനായിരിക്കെ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജോലി രാജിവെച്ച് ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഒളിവില്‍ പ്രവര്‍ത്തിച്ചു. സംഘത്തിന്റെ ആലുവ താലൂക്ക് കാര്യവാഹ് എന്ന ചുമതലയില്‍ നിന്ന് പിന്നീട് വിശ്വഹിന്ദു പരിക്ഷത്ത്, സംസ്കൃതി രക്ഷായോജന, കേരള ക്ഷേത്ര സംരക്ഷണ സമിതി, എന്നീ സംഘടനകളുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന നിരവധി ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ക്ഷേത്ര കാര്യങ്ങളില്‍ അഗാധ അറിവായിരുന്നു. പ്രഗത്ഭനായ ആദ്ധ്യാത്മിക പ്രഭാഷകന്‍ കൂടിയായിരുന്നു. പത്ത് വര്‍ഷം മുന്‍പാണ് സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് ആളൂര്‍ കേന്ദ്രമായി ശ്രീനാഥാശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സ്വാമി സമാധിയായതറിഞ്ഞ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശ്രമത്തില്‍ എത്തി അന്ത്യോപചാരമര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്, ജന്മഭൂമി എം.ഡിയും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹുമായ എം. രാധാകൃഷ്ണന്, ചീഫ് വിപ്പ് തോമസ്സ് ഉണ്ണിയാടന്, ബി.ഡി.ദേവസി എംഎല്‍എ, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സംഘടന സെക്രട്ടറി ടി.യു.മോഹനന്,പ്രസിഡന്റ് കദംബന്‍ നമ്പൂതിരി, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.പത്മനാഭന്,ഇരിങ്ങാലക്കുട ജില്ലാ സംഘചാലക് കെ.എസ്.പത്മനാഭന്, ജില്ലാ കാര്യവാഹ് കെ.ആര്.സന്തോഷ്,സമ്പര്‍ക്ക പ്രമുഖ് ഇ. ബാലഗോപാല്‍, സംഭാഗ് കാര്യവാഹ് സി.വി.രാധാകൃഷ്ണന്, ബാലഗോകുലം ജില്ലാദ്ധ്യഷന് യു.പ്രഭാകരന്,ജഗദ്ഗുരു ട്രസ്റ്റ് ചെയര്മാന് പി.കെ.സുബ്രഹ്മണ്യന്, ജില്ലാ സേവാപ്രമുഖ്.കെ.ആര് ദേവദാസ്, ജില്ലാ പ്രചാരക് ശ്രീനീഷ്, ഭാരതീയ വിദ്യാനികേതന്‍ ജില്ലാദ്ധ്യഷന് ടി.എന്‍.രാമന്,ബിജെപി ദേശീയ സമിതിയംഗം പി.എസ്.ശ്രീരാമന്,ചാലക്കുടി എസ്എന്‍.ഡിപി യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്, കൊടകര എസ്.എന്‍.ട്രസ്റ്റ് ചെയര്മാന് രാജന്ബാബൂ, കൊടകര യൂണിയന് സെക്രട്ടറി കെ.ആര്.ദിനേശന്,ബിജെപി നേതാക്കളായ ടി.വി.ഷാജി,കെ.ജി.സുന്ദരന്‍,സി.പി.സെബാസ്റ്റ്യന്‍,ഇ.മുരളീധരന്,ആചാര്യ സേതുമാധവന്,താലൂക്ക് കാര്യവാഹ് എം.ആര്.രതീഷ് തുടങ്ങിയ പ്രമുഖര്‍ ആശ്രമത്തിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: