ക്ഷേത്ര സംരക്ഷണ സമിതിയുടെ സംഘടനാ സെക്രട്ടറിയെന്ന നിലയില്‍ കേരള വ്യാപകമായി യാത്രചെയ്ത് സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് എ. ഡി. മറ്റത്തില്‍ കുറേയേറെ ത്യാഗങ്ങള്‍ സഹിച്ചു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗ ദര്‍ശനം നല്കാന് സ്വര്‍ഗ്ഗീയ മാധവ്ജിതന്നെയാണ് അദ്ദേഹത്തെ സംഘടനാ സെക്രട്ടറി പദത്തില്‍ നിയോഗിച്ചത്.
രാമചന്ദ്രജിയുടെ നിര്‍ദേശാനുസരണം സാമൂഹ്യാരാധനയും മതപാഠശാലകളും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ചുമതല ഏറ്റെടുത്ത മറ്റത്തില്‍ അത് നാടെങ്ങും വിശാലവും വിപുലവുമായി ഭക്തജന സഹസ്രങ്ങളുടെ പങ്കാളിത്തത്തോടെ ആവിഷ്കരിച്ചു. അത് ഒരു ഭക്തജന കൂട്ടായ്മയായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കു വലുതാണ്.
ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും വളരെ ലളിതമായ രീതിയില്‍ ജനസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം ശുഷ്കാന്തി കാട്ടിയിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിക്ക് സംസ്ഥാന വ്യാപകമായി വേരോട്ടമുണ്ടാക്കാനും ജനകീയ പ്രസ്ഥാനമാക്കാനും അദ്ദേഹം കഠിനാധ്വാനം ചെയ്തു.
ക്ഷേത്രവിശ്വാസവും സങ്കല്‍പ്പവും ആരാധനാ ക്രമവും ജനങ്ങളുടെ ഇടയില്‍ പ്രചുരപ്രചാരത്തിലാക്കാന് എ. ഡി. മറ്റത്തില്‍ വ്യക്തമായ ഒരു കര്‍മ്മ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി. വളരെ ലളിതമായ ഭാഷ ശൈലിയും ജീവിത രീതിയും കൊണ്ട് ആകര്‍ഷകമായ വ്യക്തിത്വമായി അദ്ദേഹം ജനമനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടി.
സ്ഥിരോത്സാഹവും ആസൂരതിതമായ സംഘടനാ പ്രവര്‍ത്തനവും ആയിരുന്നു അദ്ദേഹത്തിന്റെ രീതി. ക്ഷേത്ര സംരക്ഷണ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ ദേഹ വിയോഗം തീരാ നഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: