കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റില്‍ മുന്‍ക്യാപ്ടന്‍ സൗരവ് ഗാംഗുലിയുടെ ചുമതലയും നിയമനവും സംബന്ധിച്ച് തീരുമാനം വരാന്‍ പോകുന്നതേയുള്ളുവെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍.
ഗാംഗുലിയെ ടീം ഇന്ത്യയുടെ കോച്ചോ ഉപദേശകനോ ഡയറക്ടറോ ഹൈ പെര്‍ഫോമന്‍സ് മാനേജരൊ ആക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അനുരാഗിന്റെ പ്രതികരണം.
ഇന്ത്യന്‍ ക്രിക്കറ്റിന് സൗരവ് നല്കിയ സംഭാവനകള്‍ മഹത്തരം. സൗരവ് മഹാനായ താരമാണ്. എന്തു തീരുമാനിച്ചാലും അതു നമ്മുടെ ക്രിക്കറ്റിന്റെ നന്മയ്ക്കുവേണ്ടിയായിരിക്കും, അനുരാഗ് പറഞ്ഞു.
സൗരവിനെ കോച്ചാക്കാന്‍ പോകുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ വരുന്നു. തീരുമാനമെടുക്കാന്‍ നമുക്ക് കുറച്ചുകൂടി സമയംതരൂ, അനുരാഗ് അഭ്യര്‍ത്ഥിച്ചു.
ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയയെയും എന്നെയും പിസിബി തലവന്‍ കണ്ടിരുന്നു.അദ്ദേഹം ചില വിഷയങ്ങള്‍ മുന്നില്‍വച്ചു. ഇനിയും പരിശോധിക്കേണ്ട കാര്യങ്ങളുണ്ട്. അതിനുശേഷം പരമ്പര വേണമോ വേണ്ടയോ എന്നു നിശ്ചയിക്കും, ഇന്ത്യ-പാക് പരമ്പരയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അനുരാഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: