കോഴിക്കോട്: ബാര്‍ കോഴ കേസിലെ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പറഞ്ഞു. പുറത്ത് വന്ന വിവരങ്ങള്‍ ശരിയാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയ സുധീരന് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ആഭ്യന്തര വകുപ്പിനു നേരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ബാര്‍ കോഴ കേസിന്റെ അന്വേഷണം സുതാര്യമായാണ് നടക്കുന്നത്. ശരിയായ ദിശയിലാണ് അന്വേഷണം മുന്നോട്ട് പോവുന്നത്. കുറ്റക്കാരെ ആരെയും രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് കോണ്‍ഗ്രസിന്റെ നയമല്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: