ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാഷ്ട്രപതിയുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രിയുടേയും ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഇത് സംബന്ധിച്ചുള്ള കത്ത് വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുകയും ചെയ്തു.
ചുവരില്‍ സ്ഥാപിക്കേണ്ട ചിത്രം ഏതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ചിത്രത്തിന്റെ ഫ്രെയിമിന്റെ വലിപ്പവും നിറവും ഏതാണെന്നും സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുറിയിലും കോണ്‍ഫറന്‍സ് ഹാളിലും ചിത്രം സ്ഥാപിക്കണം. ചിത്രം സ്ഥാപിച്ച ശേഷം അക്കാര്യം കേന്ദ്രത്തെ അറിയിക്കാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: