ന്യൂദല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോദി സര്‍ക്കാരിനെതിരേ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ സാധിച്ചിട്ടില്ലെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
സുതാര്യമായ ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കു വലിയ പ്രതീക്ഷയാണുള്ളത്. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ലോകം ഇന്ത്യയെ ഇപ്പോള്‍ നോക്കികാണുന്നത് പ്രതീക്ഷയോടെയാണ്- ബിജെപി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനായത്.
രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട 10 വര്‍ഷങ്ങളാണ് കടന്നുപോയത്. ഇപ്പോള്‍ പുത്തന്‍ പ്രതീക്ഷ ഉദിച്ചിരിക്കുന്നു. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യത വീണെ്ടടുത്തു കഴിഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ക്കു തടയിടാന്‍ സര്‍ക്കാരിനായെന്നും ഷാ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു അമിത് ഷാ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: