അമേത്തിയിലെ 25,000 സ്ത്രീകള്‍ക്ക് സ്മൃതി ഇറാനിയുടെ ഇന്‍ഷുറന്‍സ്

Tuesday 26 May 2015 5:33 pm IST

അമേത്തി: അമേത്തിയിലെ 25,000 സ്ത്രീകള്‍ക്കായി സ്വന്തം ചിലവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഗ്ദാനം. ദീപാവലിക്കു മുമ്പായി അമേത്തിയിലെ തന്റെ സഹോദരിമാരുടെ സുരക്ഷാ ഭീമാ യോജന അടച്ചു തീര്‍ക്കുമെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലത്തിലെത്തിയ മന്ത്രി വ്യക്തമാക്കി. രാഹുലിന്റെ ജനസമ്മിതിക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മണ്ഡലത്തിനു സമ്മാനിക്കാന്‍ നിരവധി പദ്ധതികളുമായാണ് സ്മൃതി ഇറാനിയുടെ ഇത്തവണത്തെ വരവ്. കര്‍ഷകര്‍ക്കായി മണ്ണു പരിശോധനശാലയും പത്തു വര്‍ഷത്തേക്ക് ഒരു റെയില്‍വേ റാക്ക് നിറയെ വളവും വാഗ്ദാനം ചെയ്ത ഇവര്‍ വളത്തിന്റെ ആദ്യ റാക്ക് കഴിഞ്ഞ ദിവസം തന്നെ ഗൗരിഗഞ്ചില്‍ എത്തിയതായി അറിയിച്ചു. പത്തു വര്‍ഷം കൊണ്ടും നടപ്പാക്കാത്തവയല്ല, മറിച്ച് പത്തു ദിവസത്തില്‍ ഫലം കാണുന്നവയാണ് തന്റെ വാഗ്ദാനങ്ങളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.