കൊച്ചി: യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുമായി കൊച്ചിയില്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്കാന് ചോയ്സ് ഗ്രൂപ്പിന്റെ അക്കാദമി ഫോര്‍ ടീച്ചര്‍ ഡവലപ്മെന്റ് (സിഎടിഡി) സജ്ജമായി.
അദ്ധ്യാപകര്‍ക്ക് പ്രഫഷണല്‍ രംഗത്ത് മുന്നേറുന്നതിനും വ്യക്തിത്വവികസനം നേടുന്നതിനുമായി ആറുമാസത്തെ സര്ട്ടിഫിക്കേഷന് പ്രോഗ്രാമാണ് നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും ക്ലാസുകള്‍. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേറ്റ് ഇന്‍ ടീച്ചിംഗ് ആന്‍ഡ് ലേണിംഗ് ലഭിക്കും. പുതിയ ആശയങ്ങളും സമീപനരീതികളും പരിചയപ്പെടുന്നതിനും അവ പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള പരിശീലനവുമാണ് അക്കാദമി നല്‍കുക. അനുഭവങ്ങളുടെ വെളിച്ചത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതിനും അവസരമുണ്ട്.
രശ്മി വാസുവാണ് അക്കാദമി ഡയറക്ടര്‍. കൂടാതെ, അനുഭവസമ്പന്നരായ ഫാക്കല്‍റ്റിയും കോഴ്സിന് നേതൃത്വം നല്‍കും. ശ്രീദേവി ഗോപാലകൃഷ്ണനാണ് ഡപ്യൂട്ടി ഡയറക്ടര്‍. കേംബ്രിഡ്ജ് പിഡിക്യൂ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത് ഗീത ചാക്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: