മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Tuesday 26 May 2015 7:43 pm IST

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയും സന്ദര്‍ശിച്ചു. രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം അതിന്റെ ഫോട്ടോ മോദി ട്വീറ്റ് ചെയ്യുകയായിരുന്നു. മോദി പിഎംഒ ഓഫീസ് സ്റ്റാഫുമായും കൂടിക്കാഴ്ച നടത്തി. ഓഫീസ് സ്റ്റാഫിന്റെ കഠിനാധ്വാനത്തെയും അര്‍പ്പണമനോഭാവത്തെയും മികച്ച പ്രകടനത്തെയും മോദി പ്രശംസിച്ചു. ഓഫീസ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അവലോകനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.