തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഹീമോഫീലിയ രോഗികള്‍ക്കും ചികിത്സയ്ക്കുള്ള ഫാക്റ്റര്‍ ഢകകക, ഫാക്റ്റര്‍ കത, ഫീബ, ഫാക്റ്റര്‍ ഢകകഅ മരുന്നുകള്‍ ആജീവനാന്തം സൗജന്യമായി ലഭ്യമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹീമോഫീലിയ ചികിത്സയ്ക്ക് പ്രധാനപ്പെട്ട നാല് മരുന്നുകള്‍ ആജീവനാന്തം എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായും പരിധിയില്ലാതെയും നല്കുവാന് മെയ് 6 ന് കൂടിയ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: