മയക്കുമരുന്ന് ഉപയോഗം പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാപാര്‍ട്ടി സംഘാടകന്‍ അറസ്റ്റില്‍

Tuesday 26 May 2015 8:40 pm IST

കൊച്ചി: കുണ്ടന്നൂരിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗം പിടികൂടിയ സംഭവത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ചയാള്‍ അറസ്റ്റിലായി. കോക്കാച്ചി എന്നറിയപ്പെടുന്ന മിഥുന്‍ സി. വിലാസിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഇടപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്നും കൊക്കെയിനും, ഹാഷിഷും പോലീസ് കണ്ടെത്തിട്ടുണ്ട്. പോര്‍ച്ചിലെ കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്, വീടിനുള്ളില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും പോലീസിന് ലഭിച്ചു. കൊച്ചി കേന്ദ്രമാക്കി നടത്തുന്ന മയക്കുമരുന്ന് വിപണന ശൃംഘലയിലെ പ്രമുഖ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സിനിമാ രംഗത്ത് മയക്കുമരുന്ന് വില്പന നടത്തുന്നത് മിഥുനാണ്. ഗോവയിലെ സിനിമാസെറ്റില്‍ നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭ്യമാകുന്നത്. ചില സിനിമകളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡില്‍ പ്രമുഖ റഷ്യന്‍ സംഗീതജ്ഞന്‍ മാര്‍ക്കലോവ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും മുന്തിയയിനം മയക്കുമരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.