പാരീസ്: പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടം തേടിയുള്ള സ്പാനിഷ് ക്ലേ കിങ് റാഫേല്‍ നദാലിന്റെ പ്രയാണത്തിന് തുടക്കം. ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ക്വിന്റിന് ഹാലിസിനെ 6-3, 6-4, 6-4 എന്ന സ്കോറിന് നദാല്‍ കെട്ടുകെട്ടിച്ചു.
പുരുഷന്മാരില് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്കറ്റ്, സ്പെയിനിന്റെ ഡേവിഡ് ഫെറര്‍, ക്രൊയേഷ്യയുടെ മാരിന് സിലിച്ച്, യുഎസിന്റെ ജോണ്‍ ഇസ്നര്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ തുടങ്ങിയവരും മുന്നേറി.
വനിതാ വിഭാഗത്തില്‍ നിലവിലെ ജേത്രി റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, ഡെന്മാര്ക്കിന്റെ കരോലിന വൊസ്നിയാക്കി, റഷ്യയുടെ സ്വെറ്റ്ലാന കുസ്നെറ്റ്സോവ എന്നിവര്‍ ആദ്യവട്ടത്തില്‍ ജയംകണ്ടു. അതേസമയം, അമേരിക്കയുടെ വീനസ് വില്യംസിനെ നാട്ടുകാരി സൊളാനെ സ്റ്റീഫന്‍സ് അട്ടിമറിച്ചു (7-6, 6-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: