കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ ചോദിച്ചത് മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. കേന്ദ്രമന്ത്രി നിതിന്ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി 100 കോടി രൂപ അടിയന്തിരമായി അനുവദിച്ചു. കൊടുത്ത അപേക്ഷകള്‍ക്കെല്ലാം നടപടികള്‍ വേഗത്തിലാകുന്നുണ്ട്.
കേരളത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള പ്രശ്നങ്ങളാണ് വികസനത്തിന് തടസ്സം. 47, 17 ദേശീയ പാതകളുടെ വികസനത്തിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്. പെട്രോള്‍, ഡീസല്‍ വിലയില്‍ നിന്ന് ഒരു രൂപ സെസ് ഇടാക്കിയതിനേതുടന്ന് സര്‍ക്കാരിനുണ്ടായ അധികവരുമാനത്തിന്റെ 50 ശതമാനം റോഡുകളുടെ വികസനത്തിന് ഉപയോഗപ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. അത് പ്രകാരം സംസ്ഥാനത്ത് 3311 കോടി രൂപയുടെ റോഡ് വികസനം നടത്തും. 200 കോടി രൂപയാണ് സെസിലൂടെ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കഴിയുക.
ഇത് ഓരോ വര്‍ഷവും വര്‍ദ്ധിക്കും. സംസ്ഥാനത്തെ കരാറ്കാര്ക്ക് 1000 കോടിരൂപ കുടിശ്ശിക കൊടുക്കാനുണ്ടായിരുന്നതില് 370 കോടി രൂപ കൊടുത്തതായി മന്ത്രി പറഞ്ഞു. ബാക്കി തുക ജൂണ്‍, ജൂലൈ മാസങ്ങളിലായി കൊടുത്ത് തീര്‍ക്കും. മെഗാ പ്രൊജക്ടുകള്‍ ആന്വിറ്റി- ബി.ഒ.റ്റി വ്യവസ്ഥകളിലാണ് നടപ്പാക്കുക. 15 വര്‍ഷം കൊണ്ട് തുക തിരികെ നല്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്.ഇവയ്ക്ക് ടോള്‍ ഉണ്ടാവില്ല. ഇപ്രകാരം അനുമതി കിട്ടിയിരിക്കുന്ന മെഗാ പദ്ധതികള്‍ ഇനിപ്പറയുന്നു:
കരമന- കളിയിക്കാവിള നാലുവരിപ്പാത രണ്ടാം ഘട്ടം (തിരുവനന്തപുരം), ചവറ കെ.എം.എം.എല്‍ കുറ്റിവട്ടം അരിനല്ലൂര്‍ പടപ്പനാല്‍ കാരാളിമുക്ക് കടപുഴ കുണ്ടറ ഐ.ടി. പാര്‍ക്ക് കൊട്ടിയം റോഡ് (കൊല്ലം). കായംകുളം കായലിന് കുറുകെ ആലപ്പുഴ കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കല്‍ പാലം (ആലപ്പുഴ), ഏനാത്ത് ഏലംകുളം ചന്ദനപ്പള്ളി വള്ളിക്കോട് വകയാര്‍ കോന്നി തണ്ണിത്തോട് ചിറ്റാര്‍ ആനമുഴി പ്ലാപ്പള്ളി (പത്തനംതിട്ട), ചേര്‍ത്തല വെച്ചൂര്‍ കുമരകം കോടിമതചിറ കെ.കെ. റോഡ് കോടിമത മണര്‍കാട് ബൈപ്പാസ് ഒന്നാംഘട്ടം (കോട്ടയം), കുരുതിക്കളം വെള്ളിയാമറ്റം തൊടുപുഴ ഞാറുകുറ്റി വണ്ണപ്പുറം ചെറുതോണി റോഡ് (ഇടുക്കി), പുല്ലേപ്പടി തമ്മനം എന്‍എച്ച് ബൈപ്പാസ്, വൈറ്റില ഫ്ളൈഓവര്‍, കുണ്ടന്നൂര്‍ ഫ്ളൈഓവര്‍ (എറണാകുളം), പടിഞ്ഞാറേക്കോട്ട ഫ്ളൈഓവര്‍, ചൂണ്ടല്‍ ഗുരുവായൂര്‍ ചാവക്കാട് നാലുവരിപ്പാത (തൃശ്ശൂര്‍), പാലക്കാട് പെരിന്തല്‍മണ്ണ റോഡ് (മുണ്ടൂര്‍ തൂട), പാലക്കാട് ലിങ്ക് ബൈപ്പാസുകള്‍, കല്‍മണ്ഡപം ബസ്സ്റ്റാന്റ് കല്‍വാകുളം രണ്ടാംഘട്ടം, മേലേമുറി ടൗണ്‍ ബസ് സ്റ്റാന്റ് റോഡ്, സിവില്‍ സ്റ്റേഷന് മണപ്പുള്ളിക്കാവ് റോഡ്, ജില്ലാ ആശുപത്രി ഐ.എം.എ. റോഡ്, ബി.ഒ.സി. വടക്കന്തറ റോഡ്, കെഎസ്ആര്‍ടിസി. വിതുണ്ണി റോഡ് (പാലക്കാട്), നാടുകാണി വഴിക്കടവ് നിലമ്പൂര്‍ എടവണ്ണ മഞ്ചേരി മലപ്പുറം വേങ്ങര തിരൂരങ്ങാടി പരപ്പനങ്ങാടി (മലപ്പുറം), മാനാഞ്ചിറ വെള്ളിമാടുകുന്ന് നാലുവരിപ്പാത, തൊണ്ടയാട് ഫ്ളൈഓവര്‍, രാമനാട്ടുകര ഫ്ളൈഓവര്‍ (കോഴിക്കോട്), സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ് (വയനാട്), ചെറുപുഴ പയ്യാവൂര്‍ മലയോര ഹൈവേ (കണ്ണൂര്‍), നന്ദാരപ്പടവ് ചെറുപുഴ മലയോര ഹൈവേ (കാസര്‍കോട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: