കൊച്ചി: ദേശീയ തലത്തില്‍ ജനതാപാര്‍ട്ടികളുടെ ലയനം എത്രയും വേഗം ്യൂനടക്കണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്. ജനതാദള്‍ (എസ്) സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി, കോണ്‍ഗ്രസ് എന്നിവക്കെതിരെ ശക്തമായ ബദലായി ജനതാപരിവാര്‍ ഉയര്‍ന്നുവരണം.
അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും സര്‍ക്കാരിനെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന് താല്പര്യം. ബാര്‍ കേസില്‍ മാണി കോഴ വാങ്ങിയെന്ന് തെളിഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ നിയമനടപടികളിലേക്ക് നീങ്ങുന്നില്ല.
അഴിമതിക്കെതിരെ സംസാരിക്കുന്ന എം.പി. വീരേന്ദ്രകുമാര്‍ അഴിമതിക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് അധാര്‍മികമാണെന്നും അദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കും, സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കുമെതിരെ ജൂണ്‍ 15ന് സംസ്ഥാന വ്യാപകമായി കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: