സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം: അഡ്വ.പി.ജെ. തോമസ്

Tuesday 26 May 2015 11:00 pm IST

കൊച്ചി: മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ് അഭ്യര്‍ത്ഥിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ കൈനീട്ടീ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സി. അച്യുതമേനോന്‍ ഹാളില്‍ ബിജെപി എറണാകുളം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗൃഹസമ്പര്‍ക്ക അഭിയാനെക്കുറിച്ച് ജില്ല വൈസ് പ്രസിഡന്റ് കെ.പി.രാജനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടിയും ക്ലാസ്സെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍,  നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് അയ്യര്‍, പി.ജി. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.