ബാര്‍ കേസില്‍ സത്യം പുറത്തുവരട്ടെ: മാണി

Wednesday 27 May 2015 10:49 am IST

കൊച്ചി: ബാര്‍ കോഴ കേസില്‍ സത്യം പുറത്ത് വരട്ടെയെന്ന് ധനമന്ത്രി കെ.എം.മാണി.വിശദമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വിപുലമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മദ്ധ്യമേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴയിലെ അന്വേഷണത്തെ തടസപ്പെടുത്താന്‍ യാതൊരു ആഗ്രഹവുമില്ല. സത്യം കോടതിയില്‍ തെളിയും. തനിക്കു നേരെ ഉന്നയിക്കപ്പെട്ട ആരോപണം മദ്യഷാപ്പ് മുതലാളിയുടേയും അയാളുടെ ഡ്രൈവറുടേയും വെറും വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും മാണി പറഞ്ഞു. ബാര്‍കോഴക്കേസുമായി ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ട് പുറത്തായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.