ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ ആറിന് ബംഗ്ലാദേശ് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്താനുതകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ധാക്ക യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന പരിപാടിയിലും മോദിയ്ക്ക് പ്രത്യേക ക്ഷണമുണ്ട്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കുള്ള സൗഹൃദ ബസ്സിന്റെ ഉദ്ഘാടനവും സന്ദര്‍ശന വേളയില്‍ അദ്ദേഹം നിര്‍വ്വഹിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സവറിലെ ദേശീയ സ്മാരകം സന്ദര്‍ശിക്കുന്ന മോഡി 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കും.
പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന രണ്ടാമത് ബംഗ്ലാദേശ് പര്യടനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: