പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡേവിസ് താണിക്കല്‍ അന്തരിച്ചു

Wednesday 27 May 2015 7:11 pm IST

തൃശൂര്‍: ടെലഗ്രാഫ് സായാഹ്നപത്രത്തിന്റെ ന്യൂസ് എഡിറ്ററും ദീപികയുടെ മുന്‍ തൃശൂര്‍ റിപ്പോര്‍ട്ടറുമായ ഡേവിസ് താണിക്കല്‍ (63) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ചേറൂര്‍ വിജയപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. വടൂക്കര താണിക്കല്‍ പൗലോസിന്റേയും മറിയത്തിന്റേയും മകനായ ഡേവിസ്, ചേറൂര്‍ കിണര്‍ സ്റ്റോപ്പിനു സമീപത്തായിരുന്നു താമസം. ഭാര്യ നിര്‍മല. മക്കള്‍: നിഖില്‍ ഡേവിസ് (റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ്, കോഴിക്കോട്), മിഥുന്‍ ഡേവിസ് (ബിസിനസ്), വീണ. 1968ല്‍ എലൈറ്റ് സായാഹ്ന പത്രത്തിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങിയ ഡേവിസ് താണിക്കല്‍ ദീര്‍ഘകാലം ദീപികയിലും എക്‌സ്പ്രസിലും പ്രവര്‍ത്തിച്ചു. നിയമസഭാ വാര്‍ത്തകള്‍ എക്‌സ്പ്രസിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രുതിവാണി മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍, മുന്‍മന്ത്രി കെപി. രാജേന്ദ്രന്‍, മേയര്‍ രാജന്‍ പല്ലന്‍ എന്നിവര്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.