അമേഠിക്ക് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളുമായി സ്മൃതി ഇറാനി

Wednesday 27 May 2015 8:03 pm IST

അമേഠി:അമേഠിയുടെ വികസനത്തിനായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളുമായി മാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണെങ്കിലും വികസനം എത്തിനോക്കാത്ത ഇവിടെ നിരവധി ക്ഷേമ പദ്ധതികളാണ് സ്മൃതി ഇറാനി പ്രഖ്യാപിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിനുമാത്രമെ അമേഠിയുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യുവാനാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഒരുവര്‍ഷത്തെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ തുടക്കവും ഇറാനി നിര്‍വ്വഹിച്ചു. 60000 രൂപയുടെ ചെക്ക് വീതമാണ് ഓരോ മണ്ഡലത്തിലും പ്രീമിയമായി നല്‍കിയത്. മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അമേഠിയില്‍ റെയില്‍പാത ഇരട്ടിപ്പിക്കലിന് അനുമതി നല്‍കി. കര്‍ഷകര്‍ക്ക് മണ്ണ് പരിശോധനാകേന്ദ്രം, കാര്‍ഗില്‍ രക്തസാക്ഷി മണ്ഡപം,ഹലിയാപൂരിന് ആംബുലന്‍സ് സൗകര്യം തുടങ്ങി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.