ഔറംഗാബാദ്: എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം ആരംഭിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടക്കുന്ന യോഗത്തില്‍ വിദ്യാഭ്യാസം ഭാരതീയ വത്കരിക്കുക, വിദ്യാഭ്യാസത്തിലെ കച്ചവടവല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. എബിവിപി ദേശീയാദ്ധ്യക്ഷന് നാഗേഷ് ഠാക്കൂര്‍ യോഗം ഉത്ഘാടനം ചെയ്തു.
കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന മാവോയിസ്റ്റ് തീവ്രവാദ പ്രവര്‍ത്തനത്തെയും വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ സര്‍വ വ്യാപകമായ അഴിമതിയെയും കുറിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ വിശദീകരിച്ചു.
കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ രംഗമായ ആയുഷ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും, ദല്‍ഹിയില്‍ വിദഗ്ദ്ധ സമിതി യോഗം വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ദേശീയ നിര്‍വാഹക സമിതി യോഗം 29ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: