അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: തിരുവനന്തപുരത്ത് സ്‌കൂള്‍ പൂട്ടി

Thursday 28 May 2015 1:51 pm IST

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്‌കൂള്‍ പൂട്ടി. വട്ടിയൂര്‍ക്കാവ് വയിലിക്കടയിലുള്ള ഗോഡ്‌വിന്‍ സ്‌കൂളാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് പൂട്ടിയത്. ഈ അദ്ധ്യായന വര്‍ഷം മുതല്‍ മൂത്രപ്പുരയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ശുചിമുറിയില്ലാത്ത 772 സ്‌കൂളുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ഗൗരവമായെടുക്കുമെന്നും ഇത് പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.