അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സുധീരന്‍

Thursday 28 May 2015 2:08 pm IST

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ജി കാര്‍ത്തികേയന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം അരുവിക്കര തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും സുധീരന്‍ വ്യക്തമാക്കി. അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ തന്നെ അരുവിക്കരയില്‍ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.