സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; കേരളം മുന്നില്‍

Thursday 28 May 2015 4:27 pm IST

ന്യൂദല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരില്‍ 97.32 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇക്കുറി കുറവാണ്. 98.72 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. അഖിലേന്ത്യാ തലത്തില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കേരളത്തിലെ വിജയശതമാനം 97.32 ശതമാനമാണ്. കേരളത്തില്‍ തിരുവനന്തപുരം മേഖലയാണ് വിജയപഥത്തില്‍ ഒന്നാമത് (99.77 ശതമാനം). cbse.nic.in , cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലം അറിയാം. 13 ലക്ഷത്തിലധികം കുട്ടികളാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.