ന്യൂദല്‍ഹി: വൈകി ജോലിക്കെത്തിയ 17 എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. വിമാന ജീവനക്കാരുടെ സമയ നിഷ്ഠ നിരീക്ഷിച്ച ശേഷം മൂന്ന് തവണയിലെറെ വൈകി ജോലിക്കെത്തിയവര്ക്കെതിരെയാണ് നടപടിയെടുത്തത്.
അച്ചടക്കം പാലിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ എയര്‍ ഇന്ത്യ 272 വിമാന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജീവനക്കാര്‍ വൈകിയെത്തുന്നതുമൂലം വിമാനങ്ങള്‍ വൈകുക പതിവായിരുന്നു.
എയര്‍ ഇന്ത്യാ സര്‍വ്വീസുകള്‍ കൃത്യത വരുത്തുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എയര്‍ഹോസ്റ്റസുമാരുടെ കുറവ് പരിഹരിക്കുവാന്‍ നടപടിയെടുക്കുമെന്നും എയര്‍ ഇന്ത്യാ അറിയിച്ചു. കൂടാതെ സാന്‍ ഫ്രാന്‍സിസ്കോ, ഡാളസ്, ഹൂസ്റ്റണ്‍, വാഷിംഗ്ടണ്‍, ബോസ്റ്റണ്‍ തുടങ്ങി അഞ്ചോളം സ്ഥലങ്ങളിലേക്കു സര്‍വീസ് വ്യാപിപ്പിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: