പാട്ന: ബീഹാറിലെ റോഡ് വികസനത്തിന് കേന്ദ്രസര്‍ക്കര്‍ 50,000 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതാണിത്. ഈ വര്‍ഷം തന്നെ ഈ തുക ഉപയോഗിച്ചുതുടങ്ങും. മോദി സര്‍ക്കാരിന്റെ ഒന്നാം വാര്ഷികഘോഷച്ചടങ്ങില് അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ വികസനം എത്തുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കും. വൈകാതെ കൊല്‍ക്കത്ത മുതല്‍ ദല്‍ഹി വരെ ഗംഗാ നദി വികസിപ്പിക്കും. വാരാണസിയില്‍ നിന്ന് ബംഗാളിലെ ഹാല്‍ദിയ വരെ നല്ല ജലപാതയാക്കും. 4200 കോടിയുടെ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: