നാഗ്പൂര്‍: ആര്‍എസ്എസ് മൂന്നാം വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗിന്റെ ഭാഗമായി പഥ സഞ്ചലനം നടത്തി. മെയ് 11-ന് ആരംഭിച്ച വര്‍ഗ്ഗ് ജൂണ്‍ നാലിന് വൈകിട്ട് രേഷിംഭാഗിലെ മൈതാനത്ത് സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 876 പേരാണ് സംഘത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഈ 25 ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
പഥ സഞ്ചലനം വീക്ഷിക്കാന്‍ സ്വാമിനാരായണാശ്രമത്തിലെ സ്വാമി മാധവ പ്രിയദാസും സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സഹ സര്‍കാര്യവാഹ് സുരേഷ് സോണി, അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ, അഖില ഭാരതീയ വ്യവസ്ഥാ പ്രമുഖ് മംഗേഷ് ഭെണ്ഡെ, അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, അഖിലഭാരതീയ സഹ സേവാ പ്രമുഖ് അജിത് മഹാപത്ര, അഖിലഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖും വര്‍ഗ്ഗ് അധികാരിയുമായ അരുണ്‍ കുമാര്‍, വര്‍ഗ്ഗ് സര്‍വാധികാരി ഗോവിന്ദ് സിങ് തങ്ക്, വര്‍ഗ്ഗ് കാര്യവാഹ് യശ്വന്ത് ഭായ് ചൗധരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: