ആലപ്പുഴ: നവമാധ്യമങ്ങളിലൂടെ ആശയ പോരാട്ടം നടക്കുന്ന ആധുനിക കാലഘട്ടത്തില്‍ കാഴ്ചക്കാരാകാതെ എസ്എന്‍ഡിപിയും ഈ മേഖലയില്‍ സജീവമാകുന്നു. എസ്എന്‍ഡിപി യോഗം സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ സംഘടനയായ സൈബര്‍സേനയുടെ ഉദ്ഘാടനം 30ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വഹിക്കും.
യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും.
യോഗത്തിന്റെ മുഴുവന്‍ യൂണിയനുകളും ഇതിനകം തന്നെ സൈബര്‍സേന രൂപീകരിച്ചു കഴിഞ്ഞു. താഴെത്തട്ടില്‍ ശാഖാതലത്തില്‍ വരെ സൈബര്‍സേനയുടെ പ്രവര്‍ത്തനം സജീവമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സൈബര്‍ സേനയിലുള്ളത്,
എസ്എന്‍ഡിപിയുടെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളും സൈബര്‍ സേനയായിരിക്കും നയിക്കുകയെന്നും അവര്‍ പറഞ്ഞു. ശ്രീനാരായണ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുക. യോഗത്തിനെതിരെയുള്ള കുപ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: