കൊച്ചി: ആറളംഫാമില്‍ വനവാസികള്‍ക്കായി നീക്കിവച്ച ഭൂമി വിതരണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി.
വനവാസികളല്ലാത്തവര്ക്കും കൂടി തഹസീല്‍ദാര്‍ തയ്യാറാക്കിയ പട്ടിക ഹൈക്കോടതി റദ്ദാക്കി. സി.കെ.ജാനു, ഗീതാനന്ദന് എന്നിവര്‍ അഡ്വ.ജി.കൃഷ്ണകുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള തീര്‍പ്പാക്കിയത്. പുതിയ പട്ടിക നിര്‍മ്മിക്കാന്‍ ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ആന്റ് ഡവലപ്മെന്റ് മിഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: