കൊല്‍ക്കത്ത: ബഹു കോടിത്തുകയുടെ ശാരദാ ചിട്ടിത്തട്ടിപ്പു കേസന്വേഷിക്കുന്ന സിബിഐ അലഹബാദ് ബാങ്കില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് 21 അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്. ബാങ്കിനു നോട്ടീസ് അയച്ച കാര്യം സിബിഐ സ്ഥിരീകരിച്ചു.
അക്കൗണ്ടിലെ നിക്ഷേപത്തിന്റെ അളവ്, എവിടെനിന്നു വന്നു, ആരു മുഖേന വന്നു എന്നിവയാണ് അന്വേഷിച്ചറിയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയോടും അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പില്‍ പങ്കാളിയായതിനെ തുടര്‍ന്ന് മുകുള്‍ റോയിക്ക് സ്ഥാനം പോയശേഷം ചുമതല വഹിക്കുന്ന സുബ്രത ബക്ക്ഷിയാണ് ദേശീയ സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: