തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാരിനെതിരായ വിധിയെഴുത്തായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അഴിമതിയില്‍ ആടിയുലയുന്ന കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഏറ്റവും വലിയ രാഷ്ട്രീയപ്രതിസന്ധിയിലാണ് ഇന്ന് എത്തിനില്‍ക്കുന്നത്.
അന്തിമകുറ്റപത്രത്തില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കെ. ബാബു കോഴപ്പണം കൈപ്പറ്റിയെന്ന് വ്യക്തമായിട്ടും പ്രത്യേക കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് കാനം കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് വിപുലീകരണം മുഖ്യ അജണ്ടയല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ പായസത്തിന് അല്‍പ്പം കൂടി മധുരം കൂടിയതുകൊണ്ട് കുഴപ്പമില്ലെന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: