ഫാക്ട്: ബിഎംഎസ് നിവേദനം നല്‍കി

Thursday 28 May 2015 10:51 pm IST

കൊച്ചി: ഫാക്ടിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 20 വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന കാഷ്വല്‍ ജീവനക്കാരെ സ്ഥിരപ്പടുത്തുന്നതിനും വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും ഫാക്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (ബിഎംഎസ്) കേന്ദ്ര മന്ത്രി അനന്തകുമാറിന് നിവേദനം നല്‍കി. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.കെ.മോഹന്‍ദാസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, എം.ജി. ശിവശങ്കരന്‍, ആര്‍. സജികുമാര്‍, പി.ബി. ഗോപിനാഥ്, എം. അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. ഫാക്ടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മറ്റിയും മന്ത്രിക്ക് നിവേദനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.