ബാര്‍ കോഴ കേസ്: അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ്

Friday 29 May 2015 12:13 pm IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ്. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിച്ചു. കേസില്‍ കോടതിയുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. നിയമ പരിശോധനയ്ക്കും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കും ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.അതേസമയം, ഇനിയുള്ള നടപടികള്‍ തന്റെ നിയന്ത്രണത്തിലല്ലെന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് എസ്പി: ആര്‍.സുകേശന്‍ പറഞ്ഞു. കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ വ്യക്തമായ തെളിവുകളാണു ലഭിച്ചിരിക്കുന്നത്. ബാറുടമകളുടെ മൊഴി, പണം പിരിച്ച രേഖകള്‍, ഫോണ്‍ കോള്‍ രേഖകള്‍, ബിജു രമേശിന്റെ മൊഴി എന്നിവയില്‍ മാണിക്കെതിരെ തെളിവുകളുണ്ട്. ബിജു രമേശിന്റെ രഹസ്യമൊഴിയും അമ്പിളിയുടെ നുണപരിശോധനാ ഫലവും കണക്കിലെടുക്കുന്നത് പരിഗണനയിലാണ്. ഫോണ്‍ കോള്‍ രേഖകളും മന്ത്രിസഭാ യോഗക്കുറിപ്പും തെളിവുകളായെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.