ന്യൂദല്‍ഹി: പ്രദീപ് കുമാര്‍ സിന്‍ഹ അടുത്ത കാബിനറ്റ് സെക്രട്ടറിയാകും. നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്കി. ജൂണ്‍ പതിമൂന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. അജിത് സേത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.2013 ജൂലൈ മുതല്‍ അദ്ദേഹം ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയാണ്. ഷിപ്പിംഗ് മന്ത്രാലയത്തിലും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി ജി സതീഷ് റെഡ്ഡിയേയും നിയമിച്ചിട്ടുണ്ട്. എസ്.ക്രിസ്റ്റഫറാണ് ഡിആര്‍ഡിഒയുടെ പുതിയ മേധാവി. രണ്ടു വര്‍ഷത്തേക്കാണ് രണ്ടു നിയമനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: