വരന്റെ പിതാവ് ബന്ധുവായ പെണ്‍കുട്ടിയെ ചുംബിച്ചു; വധു വിവാഹത്തില്‍ നിന്നും പിന്മാറി

Friday 29 May 2015 9:34 pm IST

കാണ്‍പൂര്‍: വരന്റ പിതാവ് വധുവിന്റെ ബന്ധുവായ പെണ്‍കുട്ടിയെ ചുംബിച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഫറൂഖാബാദ് ജില്ലയിലെ കാണ്‍പൂരിലാണ് സംഭവം. ഫറുഖാബാദിലെ നാഖ്‌ല ഖൈര്‍ബാന്ദ് ഗ്രാമവാസിയായ പരമേശ്വരി ദയാലിന്റെ മകള്‍ രുചിയും നെഹ്രു നഗറിലെ ബാബുറാമിന്റെ മകന്‍ രാജേഷും തമ്മിലായിരുന്നു വിവാഹം. വരനും സംഘവും വിവാഹ മണ്ഡപത്തിലെത്തിയപ്പോള്‍ വരന്റെ പിതാവ് വധുവിന്റെ ബന്ധുവായ പെണ്‍കുട്ടിയെ ചുംബിച്ചു. വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും നോക്കിനില്‍ക്കെയായിരുന്നു വരന്റെ പിതാവിന്റെ ചുംബനം. വരന്റെ പിതാവിന്റെ മോശം നടപടിയെ തുടര്‍ന്ന് രുചി വിവാഹം വേണ്ടെന്ന് വെയ്ക്കുകയും മടങ്ങുകയും ചെയ്തു. സംഭവം ഗുരുതരമായതോടെ രാജേഷിന്റ പിതാവ് പെണ്‍കുട്ടിയോടും കുടുംബത്തോടും പരസ്യമായി മാപ്പു പറഞ്ഞു. എന്നാല്‍ രുചി വിവാഹത്തിന് സമ്മതിച്ചില്ല. രുചിയുടെ അമ്മയും വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും ധാര്‍മ്മികതയില്ലെന്ന് പറഞ്ഞ് വിവാഹത്തിന് നിന്ന് കൊടുത്തില്ല. തര്‍ക്കം രൂക്ഷമായതോടെ വരനെയും സംഘത്തെയും വധുവിന്റെ വീട്ടുകാര്‍ പൂട്ടിയിട്ടു. പിന്നീട് പോലീസ് എത്തിയാണ് വരനെയും സംഘത്തെയും രക്ഷിച്ചത്. വിവാഹം മുടങ്ങിയതിലൂടെ വധുവിന്റെ വീട്ടുകാര്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം നല്‍കാമെന്ന് മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് വരനും ബന്ധുക്കളും മോചിചിതരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.