കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്കെയിലില്‍ അഞ്ചില്‍താഴെ രേഖപ്പെടുത്തിയ നാലുചലനങ്ങളാണ് നേപ്പാളിനെ ഭീതിയിലാഴ്ത്തിയത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രില്‍ 25നും മെയ് 12നുമുണ്ടായ ഭൂചലനങ്ങള്ക്കുശേഷം തുടര്‍ചലനങ്ങള്‍ രാജ്യത്ത് അനുഭവപ്പെടുകയാണ് 289 തുടര്‍ചലനങ്ങളാണ് ഇതുവരെ അനുഭവപ്പെട്ടത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് 4.8 തീവ്രത രേഖപ്പെടുത്തിയതാണ് ഇതില്‍ ശക്തം. പ്രഭവകേന്ദ്രം ഗോര്‍ഖ-ദാഡി. ഗോര്‍ഖ ജില്ലയില്‍ രാവിലെ എട്ടരയ്ക്ക് തീവ്രത നാലു രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ധൊലാക്ക ജില്ലയില്‍ പുലര്‍ച്ചെ 12.37നും, ധാഡിങ്ങില്‍ രാവിലെ 5.20നും ഭൂചലനമുണ്ടായി. ഇവിടെ തീവ്രത 4.2 രേഖപ്പെടുത്തിയെന്ന് ദേശീയ ഭൂകമ്പ പഠന വകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: