തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിച്ചു. സ്റ്റാച്യുവില്‍ നടന്ന ഉപരോധം സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ 11 ഇടത്ത് റോഡ് ഉപരോധിച്ചു. രാവിലെ 11.30 മുതല്‍ 12.30 വരെയുള്ള സമയത്തില്‍ അരമണിക്കൂറായിരുന്നു ഉപരോധം. ജില്ല പ്രസിഡന്റ് കരമന ജയന് നേതൃത്വം നല്കി. കാട്ടാക്കടയില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, കഴക്കൂട്ടം, മംഗലപുരം, കല്ലമ്പലം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട് എന്നിവിടങ്ങളിലും റോഡ് ഉപരോധിച്ചു.
വിലക്കയറ്റം തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി തഹസില്‍ദാരുടെ പണിയാണ് ചെയ്ത് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍ രാധാകൃഷ്ണന് കൊച്ചിയില്‍ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: