കാലവര്‍ഷം ഇന്നെത്തും

Saturday 30 May 2015 2:10 am IST

ന്യൂദല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ തുടങ്ങുമെന്ന് സൂചന. ഇന്നത്തെ മഴ ദുര്‍ബലമായിരിക്കുമെന്നും ക്രമേണ ശക്തിയാര്‍ജ്ജിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. ഞായറാഴ്ച പലയിടങ്ങളിലും കനത്ത മഴ തന്നെ ലഭിച്ചേക്കും. ജൂണ്‍ മൂന്നിന് കാലവര്‍ഷം എത്തുമെന്നാണ് ആദ്യം പ്രവചിച്ചിരുന്നത്.  ഈ മാസം മുപ്പതിനു തന്നെ കേരള തീരത്ത് എത്തുമെന്ന് പിന്നീട് തിരുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.