കാലിക്കറ്റ് പ്രസ്‌ക്ലബ് ജേണലിസം പിജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Saturday 30 May 2015 6:45 pm IST

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.പ്രായം 2015 ജൂണ്‍ ഒന്നിന് 27 വയസ് കവിയരുത്. അപേക്ഷാ ഫീസ് 250 രൂപ. അപേക്ഷാഫോറം പ്രസ് ക്ലബില്‍ നേരിട്ട് ഫീസടച്ച് വാങ്ങാം. ഇ ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.ഫോണ്‍: 0495 2727869, 2721860, മൊബൈല്‍: 9447777710.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.