വാഷിങ്ടണ്‍:ശരിയായ ഉറക്കം പഠനത്തിനും ഓര്‍മ്മ നിലനിര്‍ത്തുന്നതിനും സഹായകമാകുമെന്ന് പഠനം. ബ്രസീല്‍ റിയോ ഗ്രാന്‍ഡെ ഡു നോര്തെയിലെ ബ്രയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ഫെഡറല്‍ യുണിവേഴ്സിറ്റി ഗവേഷകന് സിദ്ധാര്‍ത്ഥ റിബേയ്റൊയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
നമ്മുടെ തലച്ചോറിനുണ്ടാകുന്ന വികാസവും ക്ഷയവും ഓര്‍മ്മശക്തിയെയാണ് ബാധിക്കുന്നത്. ചിലപ്പോള്‍ ദീര്‍ഘകാലത്തേയ്ക്ക് ഓര്‍മ്മ മങ്ങുന്നതിനുവരെ ഇത് കാരണമായേക്കാം.
കൂടാതെ മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ തന്നെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ഓര്‍മ്മ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടാനും ഇത് കാരണമാകും. മുയലുകളുടെ ഉറക്ക ചക്രം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗേവേഷക സംഘം ഈ നഗമനത്തില് എത്തിച്ചേര്‍ന്നത്. സയന്റിഫിക് മാഗസിനായ പിഎല്ഒഎസിലാണ് ഗവേഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: