കല്‍പ്പറ്റ : സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം നാളെ രാവിലെ 10ന് വയനാട്ടിലെ കമ്പളക്കാട് ഗവണ്മെന്റ് യുപി സ്കൂളില്‍ നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കമ്പളക്കാട് കെല്‍ട്രോണ്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന സാംസ്ക്കാരിക ഘോഷയാത്ര ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഫഌഗ് ഓഫ് ചെയ്യും.
പരിപാടിയില്‍ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട്, മിനറല്‍സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് പി.പി.എ.കരിം, മിനിമം വേജസ് ബോര്‍ഡ് ചെയര്മാന് പി.കെ.ഗോപാലന് തുടങ്ങിയര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: