ആലപ്പുഴ: ജൂലൈ 20 മുതല്‍ 25 വരെ ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് 14 മലയാളികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ടീമിലേക്ക് കേരളത്തില്‍ നിന്നും ഇത്രയധികം പേര്‍ക്ക് അവസരം ലഭിക്കുന്നത് ഇതാദ്യമാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ടീമിന്റെ പരിശീലന ക്യാമ്പ് ജൂണ്‍ 21 മുതല്‍ ജംഷഡ്പൂരില്‍ ആരംഭിക്കും.
എസ്. അക്ഷയ (പാലക്കാട്), എസ്.പി. ശ്രീക്കുട്ടി (ആലപ്പുഴ), സി. അശ്വതി (ആലപ്പുഴ) എന്നിവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും, സുമി ജോര്‍ജ്, ടി.സി. റിയ, അഞ്ജു മുരളി (മൂവരും തൃശൂര്‍), സി.ജെ. റഹ്ന (പാലക്കാട്), കെ.പി. കിരണ്‍ (തൃശൂര്‍) എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും, മെല്വിന് വിന്‍സെന്റ് (തൃശൂര്‍) സീനിയര്‍ വിഭാഗത്തിലും, ഇ.സി. രാജന്, കെ.എസ്. സജീവ് (ഇരുവരും എറണാകുളം), ടി.കെ. രാമചന്ദ്രന് (തൃശൂര്‍), സി.വി. അബ്ദുള്‍ സലീം (കോഴിക്കോട്), ടി.കെ. വികാസ് (ആലപ്പുഴ) എന്നിവര്‍ മാസ്റ്റേഴ്സ് വിഭാഗത്തിലുമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: