കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തിയ യുവതിയെ ജീവനക്കാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി.കൊല്‍ക്കത്തയിലെ ആര്. ജി കര് ആശുപത്രിയില്‍ ഇന്നുപുലര്‍ച്ചെയാണ് സംഭവം.
മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്റാംപൂര് സ്വദേശിയായ 24കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ മോസം അലി ഖാന്, ഹൈദര്‍ അലി എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: